Latest NewsIndia

മൊറോക്കയും പാടി ‘വൈഷ്ണവ ജനതോ തേനേ കഹിയെ’

റാബത്തില്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇന്ത്യക്കാരുമായി സംവദിക്കുന്ന വേദിയില്‍ മുഴങ്ങി കേട്ടത് ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്ന ഭജന്‍. ‘വൈഷ്ണവ ജനതോ തേനേ കഹിയെ’ എന്ന തന്റെ പ്രിയപ്പെട്ട ഭജന്‍ മന്ത്രിയെയും ആസ്വാദകയാക്കി മാറ്റി.

മൊറോക്കന്‍ ഗായകന്‍ നാസര്‍ മേഗരിയാണ് ഈ ഭജന്‍ ആലപിച്ചത്. ഗാന്ധിജിയുടെ ജീവിത കാലയളവില്‍ വളരെ പ്രസിദ്ധിയാര്‍ജിച്ചതായിരുന്നു ഈ ഭജന്‍ സബര്‍മതി ആശ്രമത്തിന്റെ മുഖമുദ്രയായി തീര്‍ന്നിരുന്നു ഭജന്‍ . 15 ആം നൂറ്റാണ്ടില്‍ കവി നര്‍സിങ് മെഹ്ത ഗുജറാത്തി ഭാഷയില്‍ രചിച്ചതാണ് ‘വൈഷ്ണവ ജനതോ ‘

റാബത്തില്‍ തന്റെ ആദ്യ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സന്ദര്‍ശനം ഉപേക്ഷിക്കാന്‍ തയാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തിലാണ് സന്ദര്‍ശനവുമായി മുന്നോട്ടു പോയത്. ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം എക്കാലവും നിലയുറപ്പിച്ച രാജ്യമാണ് മൊറോക്കോ. ഈ സന്ദര്‍ശന വേളയില്‍ ഭീകരവാദത്തിനെതിരെ ഒരു ധാരണ പത്രം ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button