സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ബി.എഫ്.എ./ഡി.എഫ്.എ. യോഗ്യതയും, കോറൽ ഡ്രോ, ഇലസ്‌ട്രേഷൻ, പേജ് മേക്കർ എന്നിവയിൽ പ്രാവീണ്യവും മൂന്ന് വർഷം പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതയുടെയും, പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ, കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ മാർച്ച് രണ്ടിന് മുൻപ് അപേക്ഷിക്കണം
Post Your Comments