Latest NewsKerala

മകനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതെന്ന് ; കൃപേഷിന്റെ പിതാവ്

കാസർകോഡ് : കാസർകോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ച കൃപേഷിന്റെ പിതാവ് പ്രതികരിക്കുന്നു.മകനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും പോലീസ് വധഭീഷണി മുഖവിലയ്ക്ക് എടുത്തില്ലെന്നും രാഷ്ട്രീയ വൈരാഗ്യം ഉള്ളവർ പ്രദേശത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

”നിര്‍ധന കുടുംബമാണ് തന്‍റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏക മകനായിരുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ അവന്‍റെ പഠിത്തവും മുടങ്ങി.” കൃപേഷിന്‍റെ അച്ഛന്‍ പറയുന്നു.

”നേരത്തേ സിപിഎമ്മുകാരുമായി രാഷ്ട്രീയതര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി അംഗവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇനി പ്രശ്നങ്ങളില്‍ പെട്ടാല്‍ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞതാണ്. സിപിഎമ്മുകാര്‍ കൊല്ലുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല.” എന്ന് കൃപേഷിന്‍റെ അച്ഛന്‍

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപക ഹര്‍ത്താൽ ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button