Latest NewsIndia

PHOTOS: പ്രമുഖ വിമത ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•വിമത ബി.ജെ.പി നേതാവും സിറ്റിംഗ് എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Congress

ഫെബ്രുവരി 15 ന് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് 60 കാരനായ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

26 വര്‍ഷത്തോളം ബി.ജെ.പിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആസാദ് ബീഹാറിലെ ധര്‍ഭംഗ മണ്ഡലത്തെ കഴിഞ്ഞ മൂന്ന് തവണയായി പ്രതിനിധീകരിക്കുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആസാദ് ഇവിടെ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നാണ് സൂചന.

ആസാദിനെ മൂന്ന് വര്‍ഷം മുന്‍പ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ബി.ജെ.പിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുടെ പേരില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്കെതിരെ വിരല്‍ ചൂണ്ടിയതിനെത്തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് 2015 ഡിസംബറില്‍ 60 കാരനായ ആസാദിനെ ബി.ജെ.പിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

താന്‍ ഒരിക്കലും ബി.ജെ.പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സംസാരിച്ചിട്ടില്ല. തന്റെ പോരാട്ടം സ്വകാര്യ സംഘടനയായ ഡി.ഡി.സി.എയിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും എതിരെയായിരുന്നു. അതില്‍ ജെയ്റ്റ്‌ലിയും ഭാഗമാണ്. പക്ഷേ, അന്വേഷണം ഉണ്ടായില്ല. എന്നെ വിമതനായി മുദ്ര കുത്തുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്യുകയായിരുന്നുവെന്നും ആസാദ് നേരത്തെ പറഞ്ഞിരുന്നു.

താന്‍ 26 വര്‍ഷം വിശ്വസ്തതയോടെ സേവനം ചെയ്തെങ്കിലും ബി.ജെ.പി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. താനിക്ക് പോകാന്‍ കഴിയുന്ന ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. ബി.ജെ.പിയിലെ എല്ലാ കാര്യങ്ങളും മാറി. ഒരു കൂട്ടായ സംഘടനയില്‍ നിന്ന് ‘രണ്ടര’ ആളുകള്‍ നയിക്കുന്ന ഒന്നായി അത് അധപ്പതിച്ചുവെന്നും കീര്‍ത്തി ആസാദ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാദ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button