ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലിന്റെ പേര് തിരംഗ ടിവി എന്ന് നൽകാൻ അനുമതി. എന്നാൽ ദേശീയ പതാകയുടെ നിറങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ഹാര്‍വെസ്റ്റ് ടിവി എന്ന പേരില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആരംഭിക്കാനിരുന്നതാണ് ചാനല്‍. എന്നാല്‍ നിയമപ്രശ്‌നങ്ങള്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് സംപ്രേക്ഷണം തടസ്സപ്പെടുകയായിരുന്നു.
ചാനലിന്റെ പേര് തിരംഗ ടിവി എന്നാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 7ന് വീകോണ്‍ മീഡിയ ടെലകോം ഡിസ്പ്യൂട്ട് സെറ്റ്ല്‍മെന്റ് അന്‍ഡ് അപ്പലേറ്റ് ട്രിബ്യൂണലിനെ(ടിഡിസാറ്റ്) സമീപിക്കുകയായിരുന്നു. ടിഡിസാറ്റ് ഇത് അനുവദിക്കുകയായിരുന്നു. ദേശീയ പതാകയിലെ നിറങ്ങള്‍ ചാനലിന്റെ ലോഗോയില്‍ ഉപയോഗിക്കില്ല. 2002ലെ ഫ്‌ളാഗ് കോഡിനും 1950ലെ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തിരംഗ എന്ന പേര് വരുന്നില്ല എന്നതിനാലാണ് പേര് അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ത്രിവര്‍ണ്ണ നിറങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വീകോണ്‍ മീഡിയ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചാനലിന് പണം മുടക്കുന്നത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഭക്തി ടെലിവിഷന്‍ ചാനലായ ഹാര്‍വെസ്റ്റ് ടിവി കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള ചാനല്‍ ഈ പേര് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചാനല്‍ പ്രവര്‍ത്തനം അവതാളത്തിലായത്. എന്‍ഡിടിയില്‍ നിന്നും രാജിവെച്ച ബര്‍ക്കാ ദത്ത് വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കരണ്‍ഥാപ്പറും ബര്‍ക്കക്കൊപ്പം ചാനലിന്റെ തലപ്പത്തുണ്ടാകും.
Post Your Comments