തൃശൂര്‍: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഉടനടി ദുരിതാശ്വാസത്തുക കെെമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് അംഗം പി. മോഹന്‍ദാസാണ് നിര്‍ദ്ദേശം നല്‍കിയത്.
അര്‍ഹതപ്പെട്ടവരിലേക്ക് ദുരിതാശ്വാസമായി നല്‍കേണ്ട തുക കെെമാറുന്നതിന് കാലവിളംബമുണ്ടാക്കരുതെന്നും കമ്മീഷന് മുന്നറിയിപ്പ് നല്കി.
പ്രളയമുണ്ടായിട്ട് ഇപ്പോള്‍ 6 മാസക്കലയളവോളം ആയിട്ടുണ്ട്. ഇതിനിടെ കുട്ടനാട്ടിലെ കെെനകരിയിലെ പ്രളയ ദുരിതത്തില്‍ പ്പെട്ടവര് അനിശ്ചിത കാല സമരത്തിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പ്രളയമുണ്ടായി സര്‍വ്വതും നഷ്ടപ്പെട്ട ഇവര്‍ ബന്ധുവീട്ടിലും താല്‍ക്കാലിക ഷെഡുകളിലുമാണ് ഇപ്പോഴും കഴിഞ്ഞു കൂടുന്നതെന്നും ഇത്രയും നീണ്ട സമയ കാലയളവിലും അധികൃതര്‍ വേണ്ട നടപടി എടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരം തുടങ്ങാനിരുന്നത്.
ഇതിതെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഈ മാസം 28 ന് മുമ്ബ് ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് ജില്ലഭരണകൂടം അറിയിക്കുകയും ചെയ്തു.
Post Your Comments