കൊച്ചി : കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പങ്കിനെ പേരെടുത്ത് വിമര്‍ശിച്ച് ഇടതുപക്ഷ സഹയാത്രികന്‍ അഡ്വ.ഹരീഷ് വാസുദേവന്‍. കൊടിസുനിക്ക് ജയിലിലും പുറത്തും കിട്ടുന്ന വഴിവിട്ട സഹായങ്ങളും, കുഞ്ഞനന്തന്റെ പരോളും അസംഘ്യം ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കുള്ള സഹായങ്ങളും അണികള്‍ക്ക് കൃത്യമായ ഒരു സന്ദേശം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പോസ്റ്റില്‍ ആരോപിക്കുന്നു.
പരസ്യമായി പേരിനു തള്ളിപ്പറഞ്ഞാലും പോലീസ് റിപ്പോര്‍ട്ട് എഴുതിക്കുന്നത് മുതല്‍ കേസ് നടത്താനും സാക്ഷികളെ പേടിപ്പിക്കാനും പണം നല്‍കാനും എല്ലാം ഒളിഞ്ഞും തെളിഞ്ഞും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ / നേതാക്കള്‍ പിന്തുണ നല്‍കുന്നുണ്ട്. പ്രതേകിച്ചും സിപിഎം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസിനുശേഷവും ആ പാര്‍ട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണ്.-ഹരീഷ് കൂറിപ്പില്‍ പറഞ്ഞു.
https://www.facebook.com/harish.vasudevan.18/posts/10157057034957640
Post Your Comments