ഹേഗ്• അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വച്ച് സൗഹൃദം കാട്ടാൻ ശ്രമിച്ച പാക് പ്രതിനിധികളെ അവഗണിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍. പാക് പ്രതിനിധികള്‍ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥർ കൈ കൊടുക്കാന്‍ തയ്യാറായില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുല്ഭൂഷണ് ജാദവ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു സംഭവം.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്ഥാന് എ.ജി അന്‍വര്‍ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്. കൈ നല്‍കാതെ നമസ്തേ എന്ന് മാത്രം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. മെയ് 2017ലും പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ അവഗണിച്ചിരുന്നു.
അതേ സമയം പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ രാജ്യാന്തരകോടതിയിൽ ആവശ്യപ്പെട്ടു. കുൽഭൂഷണ് ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്കു കാണാൻ അനുവദിക്കുന്നതിനു 3 മാസം സമയമെടുത്തത് പാകിസ്ഥാൻ വ്യക്തമാക്കണം. ഉടമ്പടി ലംഘനം സംബന്ധിച്ചു പ്രശ്നങ്ങളുണ്ടായതിനാലാണ് ഇതെന്നാണു പാകിസ്ഥാൻ പറഞ്ഞത് . എന്നാൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വ്യക്തമാക്കി.
കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയ കുറ്റങ്ങൾ പോലും വ്യക്തമല്ല.കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാകിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ വാദിച്ചു.
Post Your Comments