ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവുമായി ബിജെപി. ബിജെപി എംഎല്‍എ രാജാ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 14 നാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. നാല്‍പ്പത് സി ആര്‍ പി എഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യുrm വരിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
Post Your Comments