KeralaLatest News

ധീരസെെനികന്‍ വസന്തകുമാറെന്ന വ്യക്തിയെ അറി‍ഞ്ഞൊരു സുഹൃത്തിന്‍റെ ഈറനണിയിക്കുന്ന കുറിപ്പ്

നാടിന്‍റെ  അഭിമാന നക്ഷത്രം, ധീര സെെനികന്‍ വസന്തകുമാറുമൊത്തുളള നിമിഷങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് അക്ഷരങ്ങളായി പങ്ക് വെച്ച് ആ വലിയ സെെനികന്‍റെ ഉറ്റ സുഹൃത്ത് ഷിജു. ഇരുവരും ഒരുമിച്ചുളള നിമിഷങ്ങളില്‍ വസന്തകുമാര്‍ സംസാരിച്ച ഓരോ വാക്കുകളും അദ്ദേഹം സംഭാഷണ രൂപത്തിലാണ് ഫേസ് ബുക്കിലുടെ പങ്ക് വെച്ചത്. നാട് ഈറനണിഞ്ഞ് ധീരസെെനികന് പ്രണാമമരുളുമ്പോള്‍ ഷിജു വിന്‍റെ ഈ കുറിപ്പ് വസന്തകുമാര്‍ എന്ന മനുഷ്യനെ അടുത്തറിയാനുളള ഒരു തുറന്നെഴുത്താണ് ..

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

എടാ മോനേ.. ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടില്‍ വാ…. അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്… സൂപ്പര്‍ ആണ് മോനേ……. നീ നാട്ടില്‍ വരുമ്ബോള്‍ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും…. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു. നീ വിളിക്കാതെ…നിന്നോട് പറയാതെ… നീ ഇല്ലാത്ത നിന്റെ നാട്ടില്‍…. ഞങ്ങള്‍ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു. അന്ന് ഞാന്‍ ഈ ഫോട്ടോ എടുക്കുമ്ബോള്‍ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞു. ഗ്ലാമര്‍ ഉളളവര്‍ ചിരിക്കണ്ട കാര്യം ഇല്ലെന്ന്. പിന്നെ.. വയനാടന്‍ മമ്മൂട്ടി എന്നുഞാനും… ഇന്നലെ എഫ്ബിയിലും വാട്സ്‌ആപ്പിലും മുഴുവന്‍ ഈ ഫോട്ടോ ആയിരുന്നു… രാവിലെ വന്ന പത്രത്തിലും.

കമ്ബനിയിലെ നേവി ഗേറ്റര്‍… ചത്തീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോള്‍ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക് ചാവണം.. അതും നെറ്റിക്കു… ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്..അളിയാ പുറകില്‍ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കില്‍ നാട്ടുകാര് പറയും അവന്‍ പേടിച്ച്‌ ഓടിയപ്പോള്‍ വെടി കൊണ്ടതാണെന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാല്‍…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്‍….പക്ഷേ ഇപ്പൊള്‍ ചിന്നി ചിതറിയ ശരീരവും ആയി.. വസന്താ.. നീ….

ജീവതത്തില്‍ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരന്‍…. ഒരു ബിയര്‍ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച്‌ വലിയ അസുഖം വന്ന് ഒരാള് വീട്ടില്‍ ഉണ്ടെന്ന് ഉത്തരം. ദിവസവും 10 -20 കിലോമീറ്റര്‍ ഓടും… അതും രാവിലെ നാലു മണിക്ക് എഴുന്നേറ്റു….. അത് കഴിഞ്ഞ് പി.ടിയ്ക്ക്‌ വന്നു ഞങ്ങടെ കൂടെയും…. കമ്ബനിയില്‍ ക്യാരംസ് ബോര്‍ഡില്‍ വസന്തിനെ തോല്‍പ്പിക്കാന്‍ ആരും ഇല്ല.. … അതും വീട്ടില്‍ ഫോണ്‍ വിളിച്ച്‌ കൊണ്ട്….ഒരു 100 തവണ ഷീന..ഷീന…. എന്ന് പറഞ്ഞ് കൊണ്ട്. നീ വലിയ ഓട്ടക്കരന്‍ അല്ലേ… ഞങ്ങളെ എല്ലാം പിന്നില്‍ ആക്കി ഓടുന്നവന്‍….. മരണ കാര്യത്തിലും. അങ്ങനെ… ആയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാന്‍ ഉള്ളതാണെന്ന് അറിയാം.. എങ്കിലും… ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….

നീ ഇപ്പൊള്‍ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂര്‍വം ഓര്‍ക്കും… വസന്ത……. നിന്റെ കുട്ടികളും അഭിമാനപൂര്‍വം ജീവിക്കും….. കൂടെ ഞങ്ങളും ഈ നാടും… നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും…. മറക്കില്ല ഒരിക്കലും…. ജയ് ഹിന്ദ്….. കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരന്‍…… ഷിജു സി യു.

https://www.facebook.com/shiju.udhayan/posts/1890399537736992

 

shortlink

Related Articles

Post Your Comments

Related Articles


Back to top button