തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുളള ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണവസ്തുക്കള്‍ സ്വകാഡ് പിടികൂടി. മെഡിക്കൽ കോളേജ് സർക്കിൾ പരിധിയിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മേയര്‍ വികെ പ്രശാന്താണ് അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജില്‍ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ പിടികൂടിയ വിവരം അറിയിച്ചത്. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ അറിയിച്ചു.
മേയര്‍ വികെ പ്രശാന്തിന്‍റെ ഫേസ് ബുക്കിലൂടെയുളള അറിയിപ്പ് ( പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത ഹോട്ടലുകളുടെ വിവരമടക്കം
മെഡിക്കൽ കോളേജ് പരിസരത്തെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി …..
ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു …
ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി മെഡിക്കൽ കോളേജ് സർക്കിൾ പരിധിയിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത് …. ഹോട്ടലുകൾ ഇവയൊക്കെ
1. മെഡിക്കൽ കോളേജിന് സമീപത്തെ ഗീതം ഫാമിലി റെസ്റ്റോറന്റ് …
2. ഇന്ത്യൻ കോഫീ ഹൗസ് …
3. പൊട്ടക്കുഴി കൈരളി ഹോട്ടൽ …
4. നാസ ടൂറിസ്റ്റ് ഹോം ക്യാന്റീൻ …
5. ഹോട്ടൽ ഗ്രീൻ പാലസ് …
6. ന്യൂ അമ്മ ഫാസ്റ്റ് ഫുഡ് …
7. കീർത്തി ഹോട്ടൽ …
8. സി.എൽ.ബേക്കറി ആന്റ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത് ….
ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും , തുടർ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി ….
ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിസ്പോസിബിൾ ഉൽപന്നങ്ങളും , 6.5 കിലോ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പിടിച്ചെടുത്തു ..
https://www.facebook.com/VKPrasanthTvpm/posts/2099525796798802?__xts__%5B0%5D=68.ARCVZqX1fLM3U2n9IGvwwfV2dMu2NPlpbUbZ7w-FwiZ-UqAF-WjEuNt4qSk_TNaBluxe1FJfKJusKVUOl0dQ17eXtARak7S_h3eLMUi-Aot-Xd7rb2F6koWWmsB67vCtpa6ZEeWJHedCO3y7YeE9HIfFPEnCwlHf-Oktfwdy9yVP5rhjmZSQIbOsOp5Wlpjrigaw70HhcYU1kmjCEmpFmT3NPC0ieYDnO-7ykUJ34Ksmgu-6WSDPle1roDAwXayPmDcNvihZutymBWoF4_sALyjjQkEokVgd4uudE5FvkrvHXZ86fBNxdh9_FIgM2zBMe_V3vXBgbUehXoSjTZwjhfJ0gA&__tn__=-R
Post Your Comments