KeralaLatest News

തെരുവുനായ ആക്രമണം; നാലുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു

മലപ്പുറം : എ.ആര്‍. നഗര്‍ ഗ്രാമപ്പഞ്ചായത്തില്‍ കക്കാടംപുറം, കൊടക്കല്ലുങ്ങല്‍ എന്നിവിടങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ നാലുവയസുകാരനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് കടിയേറ്റു. കക്കാടംപുറത്ത് കൊടുവാപറമ്പന്‍ ഹസന്‍, തങ്കമണി, ആതിര (17), കൊടക്കല്ലില്‍ കൊടുവാപറമ്പന്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റാഫില്‍ (നാല്), ഒരു ഇതര സംസ്ഥാനക്കാരന്‍ എന്നിവരെയാണ് തെരുവുനായ അക്രമിച്ചത്.

ഇതില്‍ ഗുരുതരമായി പരിക്കേറ്റ ആതിര, റാഫില്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യസഹായം തേടി. ശനിയാഴ്ച രാവിലെ ട്യൂഷന് പോവുമ്പോഴായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിയായ ആതിരയ്ക്ക് കടിയേറ്റത്. നായ്ക്കള്‍ പശുവിനെയും താറാവിനെയും അക്രമിക്കുന്നത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആതിരയെ തെരുവുനായ ആക്രമിച്ചത്. വീട്ടിലേക്ക് ഓടിക്കയറിയ ആതിരയുടെ അമ്മ തങ്കമണിയെയും നായ അക്രമിക്കുകയായിരുന്നു. പിന്നീടാണ് മറ്റുള്ളവരെ കടിച്ചത്. നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button