ദുബായ്: വിശുദ്ധ റമദാന്‍ വ്രതാരംഭം മെയ് 6ന് തുടങ്ങുമെന്ന് സൂചന. കഴിഞ്ഞ നാലു വര്‍ഷത്തെ അപേക്ഷിച്ച് നോമ്പു തുറക്കുന്ന സമയം 15 മണിക്കൂറില്‍ താഴെയായിരിക്കും എന്നും കരുതുന്നു. ജ്യോതിശാസ്ത്ര ഗവേഷകനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചതാണ് ഇത്. മാര്‍ച്ച് 5 ഞായറാഴ്ച യുഎഇ സമയം പുലര്‍ച്ചെ 2.46 ഓടെ നിലാവ് കാണാനാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നിരുന്നാലും, വിശുദ്ധ റമദാന് ശേഷമുള്ള ശവ്വാല്‍ മാസത്തിലെ നിലാവ് ജൂണ്‍ 3ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.02 ഓടെ ദര്‍ശിക്കാനാവും എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 5ന് സൂര്യാസ്തമയം കഴിഞ്ഞ് മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം ഈ നിലാവ് അപ്രത്യമാകും. റമദാന്‍ മാസത്തിലെ ഏറ്റവും കൂടിയ അന്തരീക്ഷ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും ജര്‍വാന്‍ പറഞ്ഞു.
ഈ സമയം അന്തരീക്ഷ ആര്‍ദ്രത 22ല്‍ നിന്നും 75 ശതമാനത്തിലെത്താന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 24 കിലോമിറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുന്നത്. റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍ വ്രതാനുഷ്ടാനസമയം 13 മണിക്കൂറും 10 മിനുട്ടും ആയിരിക്കും. എന്നാല്‍ മാസാവസാനത്തില്‍ ഈ ദൈര്‍ഘ്യം 13 മണിക്കൂര്‍ 40 മിനുട്ട് ആയി വര്‍ധിക്കും.
Post Your Comments