Latest NewsNewsInternational

റമസാൻ: സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ

ദുബായ്: റമസാനുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് എല്ലാ ദിവസവും ജോലി സമയം രണ്ടു മണിക്കൂർ വീതം കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. വ്രത മാസത്തിൽ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെ ജോലി സമയം പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആയിരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Read Also: ബിജെപിയെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം വേണം, ബിജെപി നേടിയത് വലിയ വിജയമല്ല, മനസ്സ് വച്ചാൽ മറികടക്കാം: സ്റ്റാലിൻ

പകുതി പ്രവൃത്തി ദിവസമായ വെള്ളിയാഴ്ചകളിൽ, രാവിലെ 9 മുതൽ 12 വരെ ആയിരിക്കും പ്രവർത്തന സമയം. ഒരു സ്ഥാപനത്തിനുള്ളിലെ പരമാവധി 40 ശതമാനം ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ ഓഫീസിൽ ചെല്ലാതെയുള്ള സൗകര്യം നൽകാമെന്നും അധികൃതർ അറിയിച്ചു.

Read Also: ഇനി ശുദ്ധികലശം: സിദ്ദുവടക്കം അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ പുറത്താക്കി സോണിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button