KeralaLatest News

ഇമാമിനായുള്ള തിരച്ചിൽ ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച്‌ പൊലീസ്

തിരുവനന്തപുരം: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനായുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച്‌ പൊലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്. ഇമാം ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബെംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചിരുന്നു.

ഒളിവില്‍ പോയ ഇമാം ഷെഫീക്ക് അല്‍ ഖാസ്മി കൊച്ചയില്‍ വാഹനം ഉപേക്ഷിച്ചാണ് ഒളിവില്‍ പോയത്. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. അല്‍ -അമീന്‍,അന്‍സാരി, ഷാജി എന്നിവരില്‍ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പെരുന്പാവൂര്‍ സ്വദേശിയായ സഹോദരന്‍ നൗഷാദിനൊപ്പമാണ് ഇമാം എന്നാണ് പൊലീസിന് കിട്ടിയ സൂചന.

shortlink

Related Articles

Post Your Comments


Back to top button