ദുബായ്: വടക്കേ ഇന്ത്യയില്‍ ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാള്‍ തുടങ്ങാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ്. രണ്ടായിരം കോടി രൂപ ചെലവഴിച്ച് 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലക്നൗവില്‍ മാള്‍ നിര്‍മിക്കുന്നത്. ലക്നൗവില്‍ നടന്ന യു.പി ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.
ലുലു മാള്‍ സ്ഥാപിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എ യൂസഫലി. മാള്‍ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചു. 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തിന് അവര്‍ മുന്തിയ പരിഗണനയാണ് നല്‍കിയത്. ഞങ്ങളുടെ ലെയ്സണ്‍ ഓഫീസറായി ആ ഉദ്യോഗസ്ഥന് മാറുകയായിരുന്നുവെന്ന് എം.എ യൂസഫലി പറഞ്ഞു. . ദുബായില്‍ സംഘടിപ്പിച്ച ലോക കേരള സഭയിലാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments