ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരേന്ത്യയിൽ കാശ്മീരികള്‍ക്കു നേരെ സംഘടിത അക്രമം.ജമ്മുവിലെ മുസ്ലിം പ്രദേശങ്ങളിലും ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലുമാണ് അക്രമങ്ങള്‍ ഉണ്ടായത്.
വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു ഡെറാഡൂണില്‍ കാശ്മീരി വിദ്യാര്‍ഥികളെ മര്‍ദിച്ചു. വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ കടന്നുകയറിയ അക്രമികള്‍, ലോക്കറുകളും അലമാരകളും അടിച്ചു തകര്‍ക്കുകയും വിദ്യാര്‍ഥികളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും ചെയ്തു. തങ്ങളോടു വീട് ഒഴിയാന്‍ ആവശ്യപ്പെട്ടതായി ഹരിയാനയില്‍ പഠിക്കുന്ന കാശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ബന്ദിപോരയിലെ ബന്ധുക്കളെ അറിയിച്ചു. കാഷ്മീരികള്‍ തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു
ആക്രമണം ഉണ്ടായത്.
Want to tell any Kashmiri student out there, if you are being targeted in any manner, feel free to call/DM me. My home and heart is open to you as are that of thousands of right thinking Indians.Let’s fight forces of violence together: you don’t have to bear the cross of terror.
— Rajdeep Sardesai (@sardesairajdeep) February 16, 2019
റായ്പൂരില്‍ ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന കാശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ മഹാരാഷ്ട്രയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നടത്തിയ അക്രമത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. രാജസ്ഥാന്, ബിഹാര്‍, കോല്‍ക്കത്ത എന്നിവിടങ്ങളിലും കാഷ്മീരികള്‍ക്കു നേരെ ഭീഷണികള്‍ ഉയരുന്നുണ്ട്.
അതേസമയം കാശ്മീരിലെ ഗുജ്ജര്‍ നഗറില്‍ സുരക്ഷാ സൈന്യത്തിന് മുമ്പിൽ വെച്ചുതന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് മുസ്ലിം പ്രദേശങ്ങളിലെ വാഹനങ്ങള്‍ കത്തിച്ചു. സംസ്ഥാനത്ത് ജാനിപുര്‍, ഷാഹിദി ചൗക്, പുരാനി മാണ്ഡി, പെക്ക ദംഗ, റിഹാഡി, ന്യൂ പ്ലോട്ട്, ഗുമ്മത്ത് എന്നിവിടങ്ങളിലും ആക്രമണങ്ങളുണ്ടായി.
Post Your Comments