MollywoodCinemaNewsEntertainment

ജോജു ജോര്‍ജിന്റെ പൊറിഞ്ചു മറിയം ജോസ് വരുന്നു

 

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജോഷി നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും എത്തുന്നു, നായകന്‍ ജോജു ജോര്‍ജ്. പൊറിഞ്ചു മറിയം ജോസ് എന്നു പേരിട്ട ചിത്രത്തില്‍ നൈല ഉഷയും ചെമ്പന്‍ വിനോദും മുഖ്യകഥാപാത്രങ്ങളാകുന്നു. ജോജുവിന് നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ ആസ്പദമായി നടക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കുമിത്. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ.

1995ല്‍ മഴവില്‍ക്കൂടാരം എന്ന ചിത്രത്തില്‍ സഹതാരമായാണ് ജോജു സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ പേരുപോലുമില്ലാത്തതും പേരുള്ളതുമായ നിരവധി ചെറുകഥാപാത്രങ്ങള്‍ ചെയ്തു. പതുക്കെ വില്ലന്‍ വേഷത്തിലേക്കും കടന്നു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ചിത്രത്തിലൂടെ ഹാസ്യതാരമായി സ്ഥാനക്കയറ്റം. രാജാധിരാജയിലെ അയ്യപ്പന്‍ കഥാപാത്രവും വന്‍ ഹിറ്റായി. ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം ഏവര്‍ക്കും പ്രിയങ്കരമായി.

രാമന്റെ ഏദന്‍തോട്ടത്തിലെ എല്‍വിസ് എന്ന കഥാപാത്രത്തിലൂടെ ജോജുവിന്റെ ക്ലാസ് പ്രകടനത്തിനാണ് പ്രേക്ഷകര്‍ സാക്ഷിയായത്. ഒറ്റയ്‌ക്കൊരു ചിത്രം വിജയിപ്പിക്കാനുള്ള ത്രാണി തനിക്കുണ്ടെന്ന് ആ പ്രകടനം വിളിച്ചോതി. ഇതിനിടെ സിനിമാ നിര്‍മാണത്തിലേക്കും കടന്നു, ചാര്‍ളി, ഉദാഹരണം സുജാതപോലുള്ളവ വന്‍ വിജയമായി. എം പത്മകുമാറിന്റെ ജോസഫ് എന്ന ചിത്രവുമായി കഴിഞ്ഞവര്‍ഷം വന്‍ തിരിച്ചുവരവാണ് ജോജു നടത്തിയത്. ജോജു നിര്‍മാണപങ്കാളികൂടിയായ ചിത്രം അദ്ദേഹത്തിന്റെ കരിയര്‍തന്നെ മാറ്റിമറിച്ചു. അതിഗംഭീര പ്രകടനത്തില്‍ ജോസഫെന്ന നായകനായി ജീവിച്ചുകാട്ടി ജോജു. സൂപ്പര്‍ഹിറ്റായ ജോസഫിനു പിന്നാലെ ഈവര്‍ഷമിറങ്ങിയ ജൂണ്‍ എന്ന ചിത്രത്തില്‍ നായിക രജിഷ വിജയന്റെ അച്ഛനായി മിന്നുന്ന പ്രകടനമാണ് ജോജു കാഴ്ചവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button