ടെഹ്‌റാന്‍: ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം കെെകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ്. ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത് സഹിച്ചത് മതി എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ബള്‍ഗേറിയയിലെ ത്രിദിന സന്ദര്‍ശനത്തിനിടെയാണ് സുഷമ ടെഹ്‌റാനില്‍ സയിദുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ ഭീകരയ്ക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.
ഇറാന്‍ അതിര്‍ത്തിയില്‍ 27 സൈനികര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പാക് ഭീകരരാണെന്നും കനത്ത വിലനല്‍കേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments