Latest NewsInternational

ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു

ന്യൂഡല്‍ഹി: ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു . ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അഷറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍ . ഇതിനുള്ള എല്ലാ തടസങ്ങളും നീക്കാനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായി.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയെന്ന് വിദേശമന്ത്രാലയം അറിയിച്ചു.

ജമ്മുകാശ്മീരില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച അമേരിക്ക ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഭീകരരുടെ താവളമാകരുതെന്ന് പാകിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായും ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. പാകിസ്ഥാന്‍ ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരഗ്രൂപ്പുകളുടെ താവളമാകുന്നത് അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായി. ഇക്കാര്യത്തില്‍ യു. എന്‍. പ്രമേയങ്ങള്‍ പാകിസ്ഥാന്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കും. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതിന് അമേരിക്ക എല്ലാ പിന്തുണയും നല്‍കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.

ഭീകരാക്രമണത്തെ അപലപിച്ചും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും വൈറ്റ്ഹൗസും വെവ്വേറെ പ്രസ്താവനകളും ഇറക്കി. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര ഗ്രൂപ്പുകള്‍ക്കുമുള്ള സഹായവും പിന്തുണയും പാകിസ്ഥാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് രണ്ട് പ്രസ്താവനകളിലും അമേരിക്ക പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അന്‍പതിലേറെ രാജ്യങ്ങള്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button