KeralaLatest News

വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

ചേര്‍ത്തല: വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിൽ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം തൈക്കാട്ട് അനന്തകൃഷ്ണന്‍ ( ഉണ്ണി 26), കുന്നോത്ത് കടവില്‍ ജോയല്‍ (20), തോപ്പില്‍ എബിമോള്‍ (29) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. അനന്തകൃഷ്ണനാണ് ബോംബ് നിര്‍മിക്കുന്നതിനായി പെട്രോള്‍ എത്തിച്ച്‌ കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ മഹേഷിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ഇയാള്‍ക്ക് സിംകാര്‍ഡ് തരപ്പെടുത്തി നല്‍കിയതിനുമാണ് എബിമോള്‍ പിടിയിലായതെന്നും ജോയല്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി.

ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 10 ആയി. നേരത്തെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രധാനികളായ രണ്ട് പേര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയിലാകാനുണ്ട്. പ്രതികളെ സഹായിച്ചെന്ന വിവരത്തില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ വീടുകള്‍, ബന്ധുവീടുകള്‍, വന്നുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുടങ്ങിയവും പൊലീസ് അന്വേഷിക്കുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷനം നടക്കുന്നു. ഇവര്‍ പല പേരുകളില്‍ സിം എടുക്കാന്‍ ശ്രമിച്ചതായും പൊലീസിന് വിവരം ലഭിച്ചു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ കഴിഞ്ഞ പത്തിന് രാത്രിയാണ് 20 അംഗ സംഘം ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button