NewsCarsAutomobile

റേസിംഗ് മത്സരങ്ങളില്‍ ഇനി ബിടെക് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഗോകാര്‍ട്ട്

ദേശിയ തലത്തില്‍ നടക്കുന്ന റേസിങ്ങ് മത്സരങ്ങളില്‍ ആവേശത്തിരയുയര്‍ത്താന്‍ ഗോകാര്‍ട്ട് വികസിപ്പിച്ച് പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിങ്ങ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യര്‍ത്ഥികള്‍.

ദേശിയ കാര്‍ റേസിങ്ങില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച ടീമും കൂടിയാണ് ഇത്. ഫെബ്രുവരി 22 മുതല്‍ 27 വരെ നോയിഡയില്‍ നടക്കുന്ന രാജ്യന്തര റേസിങ് ട്രാക്കായ ബുദ്ധ സര്‍ക്ക്യൂട്ടില്‍ ആണ് മത്സരം നടക്കുന്നത്.

റേസിങ്ങ് മത്സരങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന കുഞ്ഞന്‍ കാറാണ് ഗോകാര്‍ട്ട്. 150 സിസി, 20 ബിഎച്ച്പി കരുത്തുമുണ്ടാകും ഗോകാര്‍ട്ടിന്. കാറിന് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകുമെന്നാണ് വിദ്യര്‍ത്ഥികള്‍ അവകാശപ്പെടുന്നത്.

മെക്കാനിക്കല്‍ വിഭാഗം പ്രൊഫസര്‍മാരായ ഡോ. സെന്തില്‍ ശരവണന്‍, ഡോ. ശ്രീജിത്ത് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ കാര്‍ വികസിപ്പിച്ചെടുത്തത്. മത്സരത്തിനു മുന്നോടിയായി ക്യാമ്പസിനുള്ളില്‍ വെച്ച് കാര്‍ പ്രദര്‍ശന ഓട്ടം നടത്തി. ക്യാമ്പസ് ട്രഷര്‍ കെ.കെ ശിവദാസന്‍ പ്രിന്‍സിപ്പാല്‍ ഡോ. സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button