IndiaNews

ജയ്പൂരില്‍ ഗോശാലയില്‍ പത്തു ദിവസത്തിനിടെ 500 പശുക്കള്‍ ചത്തു

 

രാജസ്ഥാന്‍: ജയ്പൂരിലെ ഹിന്‍ഗോണിയ ഗോശാലയില്‍ എത്ത് ദിവസത്തിനിടെ ചത്തത് 500ലേറെ പശുക്കള്‍. ഇതില്‍ വ്യാഴാഴച മാത്രം ചത്തത് 72 എണ്ണമാണ്. കഴിഞ്ഞ വര്‍ഷവും ഇതേ ഗോശാലയില്‍ നൂറ്കണക്കിന് പശുക്കള്‍ ചത്തത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഗോശാലയ്ക്ക് നല്‍കാനുള്ള ഫണ്ട് തടഞ്ഞതാണ് പശുക്കള്‍ ചാകാനുള്ള കാരണമന്ന് നടത്തിപ്പുകാരായ അക്ഷയ്പാത്ര ഫൗണ്ടേഷന്റെ വാദം. എന്നാല്‍, ബില്ലുകളാക്കെ മാറി അക്കൗണ്ട് സെക്ഷനില്‍ നല്‍കിയിട്ടുന്ന് കോര്‍പ്പറേഷനും നിലപാടെടുത്തു.

എല്ലാ ദിവസവും 20 പശുക്കളോളം ഇവിടെ ചാകാറുണ്ടെന്ന് ഗോശാല നടത്തിപ്പുകാരി രാധാപ്രിയയും വെളിപ്പെടുത്തി. സംഭവത്തില്‍ ഗോശാല ഇന്‍ ചാര്‍ജ്ജ് രാജേന്ദ്ര ചിത്തോറിയയെയും മൃഗ ഡോക്ടര്‍ കമലേഷ് മീണയെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അലഞ്ഞുതിരിഞ്ഞിരുന്ന 21,000 പശുക്കളെയാണ് ഇവിടെ 23 ഷെഡുകളിലായി സംരക്ഷിച്ചിരുന്നത്. ദിവസവും 100 ടണ്‍ കാലിത്തീറ്റയാണ് ഗോശാലയില്‍ വേണ്ടത്. ദിവസവും മുതിര്‍ന്ന കന്നിന് 75 രൂപ, കിടാവിന് 35 രൂപ എന്ന നിരക്കിലാണ് കോര്‍പ്പറേഷന്‍ ഫണ്ടനുവദിക്കുന്നത്. കരുതലായി സൂക്ഷിച്ച കാലിത്തീറ്റയും തീര്‍ന്ന സ്ഥിതിയാണിപ്പോള്‍. ഒക്‌ടോബര്‍ മുതലുള്ള ബില്ലുകളൊന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പ്പറേഷന്‍ പാസാക്കി നല്‍കിയില്ലെന്നാണ് ഫൗണ്ടേഷന്‍ വാദിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button