Latest NewsFood & Cookery

വേനലില്‍ കുളിരേകാന്‍ തണ്ണിമത്തന്‍ ജ്യൂസ്

വേനല്‍ക്കാലം തുടങ്ങി. കനത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ ജ്യൂസുകള്‍ കുടിക്കുന്നത് അത്യുത്തമമാണ്. ഇത് ഇപ്പോള്‍ തണ്ണിമത്തന്‍ കാലവുമാണ്. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ ഏറ്റവുമാശ്രയിക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍. പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. ധാരാളം പൊട്ടാസ്യവും മഗ്‌നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള മരുന്നുമാണ്. ഇതാ സ്വാദിഷ്ടമായ തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കുന്ന വിധം.

ചേരുവകള്‍
തണ്ണിമത്തന്‍ – 1/4 കഷണം
പഞ്ചസാര- 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
വാനില എന്‍സ് – 2 തുള്ളി

തയ്യാറാക്കുന്ന വിധം
തണുപ്പിച്ച് കഷണങ്ങളാക്കിയ തണ്ണിമത്തന്‍ മികിസിയില്‍ മറ്റ് ചേരുവകളോടൊപ്പം നന്നായി അടിച്ചെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button