പൊഖ്‌റാന്‍: ആയുധപ്രഹരശേഷിയുടെ കരുത്ത് കാട്ടി പൊഖ്‌റാനില്‍ ഇന്ത്യൻ വ്യോമസനയുടെ അഭ്യാസ പ്രകടനം. മിഗ് 21, മിഗ്- 29, മിഗ്-27,സുഖോയ്-30 എംകെഐ, മിറാഷ്-2000, തേജസ്, ഹോക്ക്-എം.കെ 132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങള്‍, സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എന്ന് ചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനം എന്നിവയാണ് വായൂ ശക്തി എന്ന പേരില്‍ വ്യോമസേന അഭ്യാസം നടത്തുന്നത്. ഇവയ്ക്ക് പുറമെ എം.ഐ17 വി5, എം.ഐ-35, എച്ച്.എ.എല്‍ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ആകാശ് മിസൈലുകളും പ്രകടനം നടത്തുന്നുണ്ട്. യുദ്ധസാഹചര്യങ്ങളില്‍ എത്രത്തോളം കരുത്തുറ്റ പ്രഹരം ശത്രുവിന് നല്‍കാന്‍ സാധിക്കുമെന്ന പ്രഖ്യാപനമായാണ് വ്യോമാഭ്യാസ പ്രകടനത്തെ കാണുന്നത്. അഭ്യാസപ്രകടനത്തിന്റെ തത്സമയ സംപ്രേക്ഷണം വ്യോമസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുന്നുണ്ട്.
Post Your Comments