വയനാട്: പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര സെെനികന് വസന്തകുമാറിന്റെ ഭൗതികശരീരം പൊതു ദര്‍ശനത്തിന് ശേഷം തൃക്കപ്പെറ്റയിലെ കുംടുംബ വീട്ടിലെത്തിച്ചു. മതാചാരങ്ങള്‍ അനുസരിച്ച് ധീര ജവാന്റെ ഭൗതികശരരീരം സംസ്കരിച്ചു. എല്ലാ ബഹുമതികളോടും കൂടിയാണ് ധീര സെെനികന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്.
വസന്തകുമാറിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്ന ധീര സെെനികന് പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എല്‍ പി സ്കൂളിലെക്ക് ആയിരങ്ങളാണ് ഒരുനോക്ക് കാണാനായും ആദരവ് അര്പ്പിക്കുന്നതിനായും എത്തിയതും. വന്ദേമാതരവും ഭാരത് മാത കീ ജയ് വിളികളാലും നിറഞ്ഞിരുന്നു പൊതുദര്‍ശനത്തിനായ് ഒരുങ്ങിയിരുന്ന ലക്കിടി എല്‍ പി സ്കൂള്‍.
ഇന്ന് ഉച്ചക്ക് കരിപ്പൂരിലെത്തിയ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം ഒന്‍പത് മണിയോടെയാണ് കുടുംബവീട്ടിലെത്തിച്ചത്. എങ്കിലും ധീര സെെനികനെ ഒരു നോക്ക് കാണാന്‍ അവിടേയും ജന സാഗരം ഒഴുകിയെത്തിയിരുന്നു. യാത്രമൊഴി അര്‍പ്പിക്കാനെത്തിയ ഏവരേയും സാക്ഷിയാക്കിയാണ് ധീരസെെനികന്റെ സമുദായ ആചാരപ്രകാരമുളള സംസ്ക്കാരം നടന്നത്.
Post Your Comments