CinemaMollywoodNewsEntertainment

രജനീകാന്തിന്റെ 2.0 ഉപയോഗിച്ച് ട്രാഫിക് ബോധവത്കരണം

 

ലോകമെമ്പാടും ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് രജനീകാന്ത്. ശങ്കറിന്റെ സംവിധാത്തില്‍ രജനീകാന്ത്, എമീ ജാക്സണ്‍ എന്നിവര്‍ ഒരുമിച്ച, അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 2.0. ഇപ്പോള്‍ ചിത്രത്തിന്റെ മീം ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ട്രാഫിക് പൊലീസ്. ഓസ്ട്രേലിയയിലെ ഡെര്‍ബി പൊലീസാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് താക്കീത് നല്‍കുന്നത്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍, പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ക്കിടയില്‍ ഈ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അറുന്നൂറിലധികം ആളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാംഭാഗമായി ഒരുക്കിയ ചിത്രമാണിത് 2.0.

shortlink

Related Articles

Post Your Comments

Related Articles


Back to top button