മിസൗറി•സ്കൂള്‍ മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി രണ്ടോളം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 23 കാരിയായ അധ്യാപിക പിടിയില്‍. അമേരിക്കയിലെ മിസൗറിയിലെ ബാരി കൌണ്ടിയിലുള്ള സൗത്ത് വെസ്റ്റ് ഹൈസ്കൂളിലെ നാടക അധ്യാപികയായ ചെല്‍സി ലെറോയിയാണ് പിടിയിലായത്.
16 കാരനായ വിദ്യാര്‍ത്ഥിയുമായി സ്കൂളിലെ നാടക റൂമില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സ്കൂളിലെ ‘ലിറ്റില്‍ തീയറ്റര്‍’ പ്രൊഡക്ഷന്‍സിന്റെ ചുമതലക്കാരിയായിരുന്നു ചെല്‍സി.
22 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
95 ദിവസം മാത്രമാണ് അധ്യാപിക ഈ സ്കൂളില്‍ ജോലി ചെയ്തത്. സ്കൂളിലെത്തി ഒരു മാസത്തിനുള്ളിലായിരുന്നു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
നാടക ടീച്ചറുടെ അധിക ചുമതലയോടെ മറ്റൊരു അധ്യാപികയ്ക്ക് പകരമെത്തിയതായിരുന്നു ചെല്‍സിയെന്ന് കോടതി രേഖകള്‍ പറയുന്നു.
2018 ആഗസ്റ്റില്‍ സ്കൂളില്‍ ജോലിക്ക് കയറിയ അധ്യാപികയുമായി രണ്ട് തവണ സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി ബാരി കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഡിറ്റക്ടീവ് അഞ്ജല കോളിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇരുവരും തമ്മില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു.
Post Your Comments