കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ്. ജവാന്മാര്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന ശ്രീ കൈമള്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു മലയാളി എന്ന നിലയില്‍ വല്ലാത്തൊരു ആത്മനിന്ദ തോന്നിയ ദിനമാണ് ഇന്നലെയെന്നാണ് കൈമളിന്റെ പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു മലയാളി എന്ന നിലയില്‍ വല്ലാത്തൊരു ആത്മനിന്ദ തോന്നിയ ദിനമാണ് ഇന്നലെ. രാജ്യം കാക്കുന്ന നമ്മുടെ സൈനിക സഹോദരങ്ങള്‍ ജീവനറ്റ് കിടക്കുമ്പോള്‍ ഇവിടെ ദുബായില്‍ എന്നെ കൂടി പ്രതിനിധീകരിക്കുന്ന കേരള സര്‍ക്കാര്‍ ആഘോഷത്തിമിര്‍പ്പില്‍ ആയിരുന്നു. ആട്ടവും, പാട്ടും മേളവുമായി ലോക കേരള സഭാ സമ്മേളനം. എന്തിനായിരുന്നു ഈ സമയത്ത്……?,
എങ്ങിനെ മനസ്സ് വന്നു സംഘാടകര്‍ക്ക്…….? വേണമെങ്കില്‍ സമ്മേളനവും മുഖ്യമന്ത്രിയുടെ പ്രസംഗവും ഒക്കെ നടക്കട്ടെ. ആഘോഷങ്ങളും ആരവങ്ങളും എങ്കിലും ഒഴിവാക്കാമായിരുന്നില്ലേ?
എപ്പോളെങ്കിലും….. ഏതെങ്കിലും ഒരു പ്രസംഗത്തില്‍ നമുക്ക് വേണ്ടി പിടഞ്ഞു വീണ ആ സൈനികര്‍ക്ക് ഒരു വാക്ക് കൊണ്ടെങ്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എന്റെ മുഖ്യമന്ത്രിക്ക് തോന്നാത്തതെന്തേ? പങ്കെടുത്ത സ്പീക്കര്‍ക്കും ജനപ്രതിനിധികള്‍ക്കും തോന്നാത്തതെന്തേ?
മലയാളി എന്ന നിലയ്ക്ക് ലജ്ജ തോന്നിയ ദിനം.
https://www.facebook.com/kaimalsree/posts/2168386289925063
Post Your Comments