Latest NewsUAE

തന്റെ കൊട്ടാരത്തില്‍ ഒപ്പമുള്ളവരില്‍ 100 ശതമാനവും മലയാളികളാണെന്ന് ദുബായ് ഭരണാധികാരി

ദുബായ്: കേരളം സന്ദർശിക്കാനൊരുങ്ങി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇക്കൊല്ലം തന്നെ ആതിഥ്യമരുളാന്‍ അവസരം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് വരാമെന്ന് സമ്മതിച്ചത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തന്നെ മലയാളികൾ കൂട്ടത്തോടെ എന്തുകൊണ്ടാണ് യുഎയിലേക്ക് വരുന്നതെന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ ചോദ്യം. മലയാളികളെല്ലാം തങ്ങളുടെ രണ്ടാം വീടായാണ് യു.എ.ഇയെ കാണുന്നതെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ അദ്ദേഹം സന്തുഷ്ടനായി. യു.എ.ഇ ജനസംഖ്യയില്‍ 80 ശതമാനം മലയാളികളാണെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ കൊട്ടാരത്തില്‍ ഒപ്പമുള്ളവരില്‍ 100 ശതമാനവും മലയാളികളാണെന്നായിരുന്നു ഇതിന് മറുപടിയായി ഭരണാധികാരിയുടെ കമന്റ്. മുന്‍കൂട്ടി നിശ്ചയിച്ചതിലും അധികം സമയം ഭരണാധികാരി കേരള സംഘവുമായി ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോകാന്‍ തുടങ്ങിയിട്ടും ചര്‍ച്ച അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button