ദോഹ: സൗദി അറേബ്യന്‍ രാജകുമാരന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് മാറ്റിവച്ചതിനെ തുടർന്ന് വെട്ടിലായി പാകിസ്ഥാൻ. സൗദിയിൽ നിന്നും 21,400 കോടി രൂപയുടെ ധനസഹായം പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് കിരീടാവകാശിയുടെ സന്ദർശനം വൈകുന്നത്. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ സൗദിയും അപലപിച്ചിരുന്നു. രാജകുമാരൻ നാളെ എത്തിയേക്കുമെന്ന് സൂചനകളുണ്ടെങ്കിലും,സന്ദർശനം വൈകാനുള്ള കാരണം പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
പാക് സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനം .ഈ മാസം 19 നാണ് അദ്ദേഹം ഡൽഹിയിലെത്തുക.കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. വ്യാപാര വ്യവസായ ചര്‍ച്ചകള്‍ക്കാണ് സൗദി സംഘം പാക്കിസ്ഥാനില്‍ എത്തുന്നത്. സന്ദര്‍ശനം മാറ്റിയതില്‍ ഖേദിക്കുന്നു, അസൗകര്യങ്ങള്‍ക്ക് മാപ്പ്. സൗദി അറേബ്യ പാക്കിസ്ഥാനെ അറിയിച്ചു.
Post Your Comments