ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന് സന്ദര്‍ശനം വെട്ടിച്ചുരുക്കി. ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സന്ദര്‍ശനം ഒരു ദിവസത്തേക്കു ചുരുക്കിയതായാണു റിപ്പോര്‍ട്ട്. ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മാത്രമേ സല്‍മാനും ഒപ്പമുള്ള വ്യവസായ സംഘവും ഇസ്ലാമാബാദില് എത്തുകയുള്ളു.
17-ന് ആരംഭിക്കേണ്ടിയിരുന്ന സല്മാന് രാജകുമാരന്റെ സന്ദര്‍ശനം നീട്ടിവച്ചതായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടടോബറില്‍, സൗദി അറേബ്യ പാക്കിസ്ഥാന് 600 കോടി ഡോളര്‍ കടം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ചൈന തുറമുഖം നിര്‍മിക്കുന്ന പാക്കിസ്ഥാനിലെ ഗ്വാദറില്‍ 1000 കോടി ഡോളര്‍ ചെലവിട്ട് റിഫൈനറിയും പെട്രോ കെമിക്കല്‍ കോംപ്ലക്സും നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചു.
Post Your Comments