KeralaLatest News

ശബരിമലവിധിക്കെതിരെ പ്രതിഷേധപ്രകടനം ; സര്‍ക്കാര്‍ അദ്ധ്യാപികയ്‌ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട:  ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട വള്ളിക്കോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ അദ്ധ്യാപികയായ പി.കെ ഗായത്രി ദേവിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടേതാണ് ഉത്തരവ്.

ജനുവരി മൂന്നിന് വള്ളിക്കോട് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ഗായത്രീദേവി പങ്കെടുക്കുകയും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാണിച്ച്‌ വള്ളിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് സസ്പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button