കല്പറ്റ: കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ വി.വി. വസന്തകുമാറിന് ഇന്ന് ജന്മനാട് വിട നല്‍കും. വയനാട് ലക്കിടി സ്വദേശിയായ ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം 11 മണിയോടെ കരിപ്പൂരിലെത്തിക്കും. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറടങ്ങുന്ന സംഘം ഏറ്റുവാങ്ങും.
ലക്കിടി എല്‍പി സ്‌കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. തൃക്കേപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തില്‍ സൈനികബഹുമതികളോടെ സംസ്‌കരിക്കും. സി.ആര്‍.പി.എഫ്. 82-ാം െബറ്റാലിയന്‍ അംഗമാണ് വസന്തകുമാര്‍.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പഞ്ചാബില്‍ ജോലിചെയ്തിരുന്ന വസന്തകുമാര്‍ ഈ മാസം രണ്ട് മുതല്‍ എട്ടുവരെ നാട്ടിലുണ്ടായിരുന്നു. ഹവില്‍ദാറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് പരിശീലനത്തിനായി പുല്‍വാമയിലേക്ക് തിരിച്ചത്. വ്യാഴാഴ്ച രാവിലെ പുല്‍വാമയിലെത്തിയ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വീരമൃത്യു. സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
Post Your Comments