ന്യൂ ഡൽഹി : പുൽവാമ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരില്‍ റിയല്‍ കശ്മീരുമായി നടക്കേണ്ട തങ്ങളുടെ ഐ ലീഗ് മത്സരം മാറ്റിവെക്കണമെന്ന ആവശ്യവുമായി മിനര്‍വ പഞ്ചാബ് ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചു. ഇത്രയും വലിയ ആക്രമണം നടന്ന സ്ഥിതിക്ക് മത്സരം മാറ്റിവെക്കുന്നത് പരിഗണിക്കണം. ഇന്ത്യന്‍ സേനയ്ക്ക് ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെട്ട അവസരത്തില്‍ തങ്ങള്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ ആവില്ലെന്നു മിനേര്‍വ പഞ്ചാബ് ഐ എഫ് എഫിന് അയച്ച കത്തിൽ പറയുന്നു.
ഫെബ്രുവരി 18നാണ് മിനേര്‍വ പഞ്ചാബ് റിയല്‍ കാശ്മീരുമായുള്ള മത്സരം നടക്കേണ്ടത്. നേരത്തെ മഞ്ഞ് കാരണം റിയല്‍ കാശ്മീരിന്റെ അവസാന രണ്ട് ഹോം മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു.
Post Your Comments