ദുബായ്: നവ കേരള നിർമിതിക്കായി എല്ലാ മലയാളികളും ഒന്നിക്കാം എന്ന ആഹ്വാനത്തോടെ ലോക കേരള സഭയ്ക്ക് സമാപനം. നവകേരള സൃഷ്ടിക്കായി ആധുനിക രീതിയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അത്തരത്തിലുള്ള ക്രിയാത്മകമായ നിർദേശങ്ങൾ സമ്മേളനത്തിൽ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി പറയുകയുണ്ടായി. ദുബായിലെ പ്രവാസികളുടെ കലാ സാഹിത്യ മേഖലയിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ പുതിയൊരു സംഘടന രൂപീകരിക്കും. വൈകാതെ പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബുദാബിയിലെ കേരളാ സോഷ്യൽ സെന്റർ പോലെയായിരിക്കും സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളീയരിൽ പലർക്കും ഏതൊരു കാര്യത്തിനും പാര വയ്ക്കുന്ന സ്വഭാവമുണ്ട്. ലോക കേരള സഭ വൻവിജയമായപ്പോഴും ആളില്ലാകസേരകൾ ഉണ്ടെന്ന് ചിലർ പ്രചരിപ്പിക്കുകയുണ്ടായി. ഇതൊരു മാനസികാവസ്ഥയാണ്. നിങ്ങളുടെ ഇടയിൽ തന്നെ ചിലര്‍ പാരയും കൊണ്ട് നടക്കുകയാണെന്നു മുഖ്യമന്ത്രി സദസ്സിനോട് പറഞ്ഞു. എന്നാൽ ഇതൊന്നും ഒരിക്കലും ലോക കേരളാ സഭയുടെ വിജയത്തിന് കളങ്കമേശില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments