ദുബായ്: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി, എയർ കേരളയുടെ കാര്യത്തിൽ നിലപാട് മാറ്റി കേരള സർക്കാർ. ലോക കേരളസഭയുടെ പ്രതിനിധി ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് എയര്‍കേരള. നേരത്തേ വേണ്ടെന്നു വച്ചിരുന്ന പദ്ധതി വീണ്ടും സജീവമാവുകയാണ്. എയര്‍കേരള ആലോചിക്കാവുന്ന തരത്തിലായിട്ടുണ്ടെന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും ലോക കേരളസഭയുടെ പ്രതിനിധി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പിണറായി വിജയന്‍ പറഞ്ഞു.
കേരളാ ബാങ്ക് വലിയ ഷെഡ്യൂള്‍ ബാങ്കായി മാറുമ്പോള്‍ പ്രവാസികള്‍ക്ക് മികച്ച സേവനം ലഭിക്കും. നാട്ടിലെ ഗ്രാമത്തിലേക്ക് പണമയയ്ക്കാന്‍ വിദേശത്ത് നിന്ന് പ്രത്യേക സൗകര്യമൊരുക്കും. ഇവിടത്തെ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ പണം നിക്ഷേപിച്ചാല്‍ സഹകരണ ബാങ്കില്‍ പിറ്റേ ദിവസം പണമെത്തും. റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. കേരളത്തിന്റെ സ്വന്തം ബാങ്കായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments