
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ സര്‍വ്വസന്നാഹങ്ങളും ഒരുക്കി ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളുമായ റോ, ഇന്റലിജന്റ്സ് ബ്യൂറോ എന്നിവയുടെ തലവന്‍മാരുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത ഡോവല്‍, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി.
പാകിസ്ഥാനെതിരായ നീക്കത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദിന്റെയും അമേരിക്കയുടെ സി.ഐ.എയുടെയും സഹകരണം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ കണ്ടു പിടിച്ചതായാണ് സൂചന. എപ്പോള്‍ എങ്ങനെ ആക്രമണം നടത്തണമെന്നത് മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് തീരുമാനിക്കും. അതേസമയം പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടി സ്വീകരിച്ച് സൈന്യത്തെ സജ്ജമാക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ തിരിച്ചടിയെ ചെറുക്കാന്‍ പാക്ക് സൈന്യത്തെ ചൈന സഹായിക്കാന്‍ ഇറങ്ങിയാല്‍ റഷ്യ ഇടപെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കാശ്മീരില്‍ ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്ന നിലപാട് ചൈന സ്വീകരിക്കുന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായക്ക് ഇതിനകം മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സൂചന നല്‍കി സൈനികരോട് അവധിയെല്ലാം റദ്ദാക്കി മടങ്ങാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments