ന്യൂഡല്‍ഹി•പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തിയാണ് പാകിസ്ഥാന് ആദ്യ പ്രഹരം നല്‍കിയത്.
പാകിസ്ഥാന് നല്‍കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം. നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിച്ചതായി ജെയ്റ്റ്‌ലി വ്യക്തമാക്കി. നികുതി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments