കാസര്‍കോട്: മംഗളൂരു കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ഥികള്‍ മയക്കുമരുന്നു ഗുളികകളുടെ പ്രധാന കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായാണ് അധികൃതരുടെ കണ്ടെത്തല്‍. കര്‍ണാടകത്തില്‍നിന്നാണ് കാസര്‍കോടേക്ക് കൂടുതലായി മയക്കുമരുന്നും കര്‍ണാടക മദ്യവും എത്തുന്നത്. അതിര്‍ത്തികള്‍ മുഖാന്തിരം മദ്യവും മയക്കുമരുന്നും കടത്തുന്നതു തടയാന്‍ സംയുക്ത നീക്കം നടത്താന്‍ ഒരുങ്ങുകയാണ് കര്‍ണാടക– കേരള എക്‌സൈസ് അധികൃതര്‍.
മംഗളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വഴി കാസര്‍കോടേക്ക് മയക്കുമരുന്ന് ഗുളികകള്‍ എത്തുന്നതായാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് എല്‍എസ്ഡി, ബുപെര്‍നോര്‍ഫൈന്‍ തുടങ്ങിയ ടാബ് ലറ്റുകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ വിദ്യാര്‍ഥികള്‍ വ്യാപകമായി സംഘടിപ്പിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് കേരളത്തിലേക്ക് കടത്തുകയാണ്. മംഗളൂരു ഡിവിഷനു കീഴില്‍ പതിനാറിലേറെ കേസുകള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കു മരുന്നു കടത്തു തടയാന്‍ നടപടിയെടുക്കണമെന്ന് കേരള എക്‌സൈസ് ഉദ്യോഗസ്ഥര്‍ കര്‍ണാടക അധികൃതരോട് ആവശ്യപ്പെട്ടു.
Post Your Comments