KeralaNews

രാജധാനി എക്‌സ്പ്രസിന് നാളെ മുതല്‍ കാസര്‍കോട് സ്‌റ്റോപ്പ്

 

കാസര്‍കോട്: നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ സ്‌റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിന് 19 മുതല്‍ സ്‌റ്റോപ്പുണ്ടാകും. ആറുമാസത്തേക്ക് താല്‍ക്കാലികമായാണ് സ്‌റ്റോപ്പ്.

നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസിന് കാഞ്ഞങ്ങാട് സ്‌റ്റോപ്പ് അനുവദിച്ചും ഉത്തരവായി. നാഗര്‍കോവില്‍ നിന്നുള്ള ട്രെയിന്‍ 19 മുതല്‍ കാഞ്ഞങ്ങാട് നിര്‍ത്തും. ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 3.19ന് കാഞ്ഞങ്ങാടെത്തും. ഗാന്ധിധാമില്‍ നിന്നുള്ള ട്രെയിന്‍ 22 മുതല്‍ നിര്‍ത്തും. ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 2.58ന് കാഞ്ഞങ്ങാടെം. പി കരുണാകരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button