KeralaLatest News

നാല്പതുലക്ഷത്തോളം ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനുള്ള ഡിജിറ്റൽ റാക്ക് സംവിധാനവുമായി കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: നാല്പതുലക്ഷത്തോളം ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനുള്ള ഡിജിറ്റൽ റാക്ക് സംവിധാനമായ എ.എസ്.ആർ.എസ്. (ഓട്ടോമേറ്റഡ് സ്‌റ്റോറേജ് ആൻഡ് റിട്രീവൽ സിസ്റ്റം) മായി കാലിക്കറ്റ് സർവകലാശാല. പരീക്ഷാഭവൻ കെട്ടിടത്തിന് പിറകിലായി പ്രത്യേകം കെട്ടിടമൊരുക്കിയാണ് എ.എസ്.ആർ.എസ്. സൂക്ഷിക്കുക. പത്തടി ഉയരത്തിൽ ഒന്നരലക്ഷം ഉത്തരക്കടലാസുകൾ സൂക്ഷിക്കാവുന്ന 25 യൂണിറ്റുകൾ ഇവിടെ സ്ഥാപിക്കും. നിശ്ചിതനമ്പർ പ്രകാരം സൂക്ഷിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ അവ തിരിച്ചെടുക്കുകയും ചെയ്യാം. പദ്ധതി നടപ്പായാൽ പുനർമൂല്യനിർണയം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സൂചന. കെട്ടിടത്തിനും യൂണിറ്റിനും അനുബന്ധസൗകര്യങ്ങൾക്കുമായി അഞ്ചുകോടിയോളം രൂപയാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button