ശ്രീനഗര്‍: രജൗരിയിലെ നൗഷേര സെക്ടറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സ്ഫോടനത്തില്‍ സൈനികന് കൊല്ലപ്പെട്ടത് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയെന്ന് വിവരം. ഉന്നത സൈനിക വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിയന്ത്രണ രേഖയില്‍നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മേഖലയില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു ദുരന്തം.
സൈന്യം കണ്ടെടുത്ത ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്)യാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന.എന്‍ജിനിയറിംഗ് വിഭാഗത്തിലെ മേജര്‍ റാങ്കിലുള്ള ഓഫീസറാണ് കൊല്ലപ്പെട്ടത്.
Post Your Comments