KeralaLatest News

പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം- വി.ടി.ബല്‍റാം

തിരുവനന്തപുരം : പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്റിലെ വീഴ്ചകളും ചര്‍ച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണോ എന്ന ചര്‍ച്ച ഒരു ജനാധിപത്യത്തില്‍ സ്വാഭാവികമായി നാളെ ഉയര്‍ന്നുവരുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിക്കുന്നു.
ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്‌നേഹവും കടപ്പാടുമാണ്. കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ വീരമൃത്യു വരിച്ച നാല്‍പ്പതോളം ഇന്ത്യന്‍ ജവാന്മാര്‍ക്കും അവരുടെ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തിന്റെ സര്‍ക്കാരിനും പിന്തുണ നല്‍കുന്നു.-ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം.ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്നേഹവും കടപ്പാടുമാണ്. കർത്തവ്യ നിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ച നാൽപ്പതോളം ഇന്ത്യൻ ജവാന്മാർക്കും അവരുടെ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തിന്റെ സർക്കാരിനും പിന്തുണ നൽകുന്നു.പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ.

https://www.facebook.com/vtbalram/posts/10156428921294139

shortlink

Related Articles

Post Your Comments

Related Articles


Back to top button