റിയാദ്: മലിനീകരണം സൃഷ്ടിക്കുന്ന വാഹന ഉടമകല്‍ക്കെതിരെ പിഴശിക്ഷ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന വിധം പുക പുറത്തുവിടുന്ന വാഹനങ്ങള്‍ അനുവദിക്കില്ലെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.
വാഹനങ്ങള്‍ പുറപ്പെടുവിക്കുന്ന പുക വന്‍ തോതില്‍ മലിനീകരണത്തിന് ഇടയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഉടമള്‍ക്കെതിരെ 900 റിയാല്‍ പിഴ ചുമത്തും. പരിസ്ഥിതിക്കു കോട്ടം ഉണ്ടാക്കുന്ന വിധം പുക പുറപ്പെടുവിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. അതുകൊണ്ടുതന്നെ ഗതാഗത നിയമ പ്രകാരം 500 മുതലല്‍ 900 റിയാല്‍ ; വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫാണുകള്ഉപയോഗിക്കുന്നതും പാര്‍ക്കിംഗ് നിയമം ലംഘിക്കുന്നതും പിഴ ശിക്ഷക്ക് കാരണമാകും. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്കെറിയുന്നതും നിയമ ലംഘനമാണ്. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടന്നാലും പിഴ ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
Post Your Comments