കൊച്ചി : സ്വകാര്യ ബസുകളിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കുന്ന രീതി ശരിയല്ലെന്ന് ഹൈക്കോടതി. സീറ്റ‌് ഒഴിവുണ്ടെങ്കിലും ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത‌് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാർത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ‌് അനുവദിക്കാന്‍ സ്വകാര്യബസ് ഉടമകള്‍ക്ക‌് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി വിമർശനം ഉന്നയിച്ചത്.
സീറ്റ് ഒഴിഞ്ഞുകിടന്നാലും വിദ്യാർത്ഥികളെ ഇരിക്കാൻ ബസ് ജീവനക്കാർ അനുവദിക്കുന്നില്ല എന്ന വാർത്തകൾ വന്നതോടെ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Post Your Comments