Latest NewsKerala

ഒടുവില്‍ മുന്‍ ഇമാമിനെ കൈവിട്ട് എസ്ഡിപിഐ : തങ്ങള്‍ക്ക് യാതോരു ബന്ധവുമില്ലെന്ന് നേതൃത്വം

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പൊലീസ് തിരയുന്ന മുന്‍ ഇമാമുമായി തങ്ങള്‍ക്ക് നിലവില്‍ യാതോരു ബന്ധവുമില്ലെന്ന് എസ്ഡിപിഐ നേതൃത്വം. പാര്‍ട്ടിയുടെ പേര് പറഞ്ഞ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും മുന്‍ ഇമാം ഷെഫിഖ് അല്‍ ഖാസിമിക്ക് എസ്ഡിപിഐ മുന്നറിയിപ്പ നല്‍കി. താന്‍ എസ്ഡിപിഐ വേദിയില്‍ പ്രത്യക്ഷപ്പെടുന്നതിലെ വ്യക്തി വൈരാഗ്യം തീര്‍ക്കുവാന്‍ സ്ഥലത്തെ പ്രാദേശിക സിപിഎം നേതൃതം തന്റെ പേരില്‍ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നാണ് ഖാസിമി ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയായിട്ടായിരുന്നു എസ്ഡിപിയുടെ പ്രസ്ഥാവന. എസ്ഡിപിഐ അനുകൂല മതപ്രഭാഷണ സംഘടനയുടെ നേതാവായിരുന്നു ഷഫീഖ് അല്‍ ഖാസിമി. എസ്ഡിപിഐ സംഘടിപ്പിച്ച നിരവധി വേദികളിലും ഇയാള്‍ മതപ്രഭാഷണം നടത്തിയിരുന്നു.

ഇതിനിടെ, മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു നടപടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 14 വയസ് മാത്രം പ്രായമായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.ഖാസിമിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button