Latest NewsKerala

‘എന്ത് ആവശ്യമുണ്ടെങ്കിലും പറയണം, മടിക്കരുത് ‘: ധീരജവാന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ്

വയനാട് : പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സംഘത്തിലെ ഏക മലയാളിയായ വസന്തകുമാറിന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ് എത്തി. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം, മടിക്കരുത് ധീരജവാന്റെ അമ്മയോട് നിറകണ്ണുകളോടെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് പണ്ഡിറ്റ് എത്തിയത്. സന്ദര്‍ശനത്തിന്റെ വീഡിയോ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ധീര ജവാന് പ്രണാമം… നഷ്ടമായത് 44 ജീവനുകളാണ്…പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവര്‍ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ് .. ധീര ജവന്മാര്‍ക്ക് ആദരാഞ്ജലികള്‍’-സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/santhoshpandit/videos/2134436749982193/?t=4

shortlink

Related Articles

Post Your Comments

Related Articles


Back to top button