സമൂസ മിക്കവര്‍ക്കും ഇഷ്ടമായിരിക്കും. വെജിറ്റബിള്‍, ചിക്കന്‍, ബീഫ് എന്നിവകൊണ്ടൊക്കെ സമൂസ തയ്യാറാക്കാറുണ്ടെങ്കിലും ഇതാ ശീമച്ചക്ക അഥവാ കടച്ചക്ക ഉപയോഗിച്ച് ഒരു സൂപ്പര്‍ സമൂസ.
ചേരുവകള്‍
മൈദ- 175 ഗ്രാം
ശീമച്ചക്ക ( വേവിച്ചത്)- 100 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ഇഞ്ചി ( ഗ്രേറ്റ് ചെയ്തത്) – ഒരു ചെറിയ കഷണം
പച്ചമുളക്(പൊടിയായി അരിഞ്ഞത്) – രണ്ട് എണ്ണം
വെളുത്തുള്ളി – നാല് അല്ലി
മല്ലിയില ( അരച്ചത്) – അര ടേബിള്‍ സ്പൂണ്‍
സവാള ( പൊടിയായി അരിഞ്ഞത്) – ഒന്ന്
ഉരുളക്കിഴങ്ങ് – (പുഴുങ്ങിയെടുത്തത് ) – രണ്ട്
മല്ലിയില അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദയില്‍ ഉപ്പും 2 ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ച് വയ്ക്കുക. നനഞ്ഞ തുണികൊണ്ട് മൂടി ഈ മാവ് 10-15 മിനിട്ട് വയ്ക്കണം.
ഫില്ലിംഗിന്
മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില അരച്ചത് എന്നിവ ചേര്‍ത്ത് 1 മിനുട്ട് ചെറുതീയില്‍ വെച്ച് തുടരെ ഇളക്കുക. സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. ശീമച്ചക്ക, ഉരുളക്കിഴഞ്ഞ് എന്നിവ ഉടച്ചത്, മല്ലിയില അരിഞ്ഞത്, നാരങ്ങാനീര്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ തമ്മില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നാലുമിനിട്ടോളം ചെറുതീയില്‍ വെച്ച് വേവിച്ചെടുക്കണം.
സമൂസ തയ്യാറാക്കാനായി മാവ് ഉരുളകളാക്കുക. ഇവ പരത്തി ഓരോന്നും രണ്ടായി മുറിച്ച് ഓരോ പൂരിയും ഒരോ കോണ്‍ ആക്കി വയ്ക്കുക. ഇവയില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഫില്ലിംഗ് വീതം നിറച്ച് അരികുകള്‍ വെള്ളം തൊട്ട് ഒട്ടിച്ച് എണ്ണയില്‍ വറുത്ത് കോരുക.
Post Your Comments