ന്യൂഡൽഹി : പുൽവാമ ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ് എടുത്തു. കശ്മീർ സ്വദേശിയായ ബാസിം ഹിലാലിനെതിരെയാണ് കേസെടുത്തത്.ഇയാളെ സസ്പെൻഡ് ചെയ്തതായി സർവകലാശാല അറിയിച്ചു.153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ കോളേജിൽ കയറുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ബാസിമിന്റെ പ്രവർത്തിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് എ.എം.യു പി.ആർ.ഒ സലീം പീർസാദ വ്യക്തമാക്കി. സർവകലാശാലയുടെ സത്‌പേര് കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയാണ് ബാസിം ഹിലാൽ. ഹൗസ് ദ ജെയ്ഷ് , ഗ്രേറ്റ് സർ എന്നാണ് ഇയാൾ ട്വീറ്റ് ചെയ്തത്.
Post Your Comments